Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCRA Exclusion Bill

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ: 28ന് ​പ്രാ​ർ​ഥ​നാ​ദി​നാ​ച​ര​ണ​ത്തി​ന് സി​ബി​സി​ഐ ആ​ഹ്വാ​നം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​നാ നി​​​​യ​​​​ന്ത്ര​​​​ണ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ 2026 പാ​​​​സാ​​​​ക്കി​​​​യേ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 28ന് ​​​​ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്രാ​​​​ർ​​​​ഥ​​​​നാ​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കാ​​​​ൻ ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ​​​​ സ​​​​മി​​​​തി​​​​യു​​​​ടെ (സി​​​​ബി​​​​സി​​​​ഐ) ആ​​​​ഹ്വാ​​​​നം.

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ല്ല് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധം മൂലം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ ജൂ​​​​ലൈ മൂ​​​​ന്നാം​​​വാ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ മെ​​​​ത്രാ​​​​ന്മാ​​​​ർ​​​​ക്കും വൈ​​​​ദി​​​​ക​​​​ർ​​​​ക്കും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ​​​​ക്കും അ​​​​ല്മാ​​​​യ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ സി​​​​ബി​​​​സി​​​​ഐ അ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡോ. ​​​​ആ​​​​ന്‍റ​​​​ണി പൂ​​​​ല പ്രാ​​​​ർ​​​​ഥ​​​​നാ​​​​ദി​​​​നാ​​​ച​​​ര​​​ണ​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്.

ഇ​​​​ത​​​​ര ​സ​​​​ഭാ​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി കൈ​​​​കോ​​​​ർ​​​​ത്ത് സം​​​​യു​​​​ക്ത പ്രാ​​​​ർ​​​​ഥ​​​​നാ​​​​ക്കൂട്ടാ​​​​യ്മ​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, ആ​​​​രാ​​​​ധ​​​​ന, ജ​​​​പ​​​​മാ​​​​ല, ഉ​​​​പ​​​​വാ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ ന​​​​ട​​​​ത്താ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

കൂ​​​​ടാ​​​​തെ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​വു​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രൂ​​​​പ​​​​ത​​​​ക​​​​ളും ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും ഒ​​​​പ്പു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ മു​​​​ഖേ​​​​ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്താ​​​​നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up